ചെട്ടിക്കുളങ്ങരയിൽ പാലം നിർമാണത്തിനിടെ അപകടം; രണ്ടു യുവാക്കളെ ആറ്റിൽവീണ് കാണാതായി

  1. Home
  2. Kerala

ചെട്ടിക്കുളങ്ങരയിൽ പാലം നിർമാണത്തിനിടെ അപകടം; രണ്ടു യുവാക്കളെ ആറ്റിൽവീണ് കാണാതായി

IMAGE


ആലപ്പുഴ ചെട്ടികുളങ്ങരയിൽ പാലം നിർമാണത്തിനിടെ സ്പാൻ ഇടിഞ്ഞ് ആറ്റിൽവീണ് രണ്ടു യുവാക്കളെ കാണാതായി. ചെട്ടികുളങ്ങര പഞ്ചായത്ത് ഒന്നാം വാർഡിൽ അച്ചൻകോവിലാറിനു കുറുകെ പണിയുന്ന കീച്ചേരിക്കടവു പാലത്തിന്റെ വാർപ്പ് നടക്കുന്നതിനിടെയാണ് സംഭവം.

മാവേലിക്കര കല്ലുമല അക്ഷയ് ഭവനത്തിൽ രാഘവ് കാർത്തിക് (24), തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്ക് ബിനുഭവനത്തിൽ ബിനു എന്നിവരെയാണ് കാണാതായത്. ഇവർക്കൊപ്പം വെള്ളത്തിൽവീണ ഹരിപ്പാട്, നാരകത്തറ വിനീഷ് ഭവനിൽ വിനീഷിനെ മറ്റു പണിക്കാർ ചേർന്ന് രക്ഷപ്പെടുത്തി.

തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. മാവേലിക്കരയിൽനിന്നെത്തിയ അഗ്‌നിരക്ഷാസേനയുടെ സംഘം തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. അപകടവിവരം അറിഞ്ഞ് മന്ത്രി സജി ചെറിയാൻ സ്ഥലത്തെത്തിയിട്ടുണ്ട്.