ആട് 3' ചിത്രീകരണത്തിനിടെ അപകടം; നടൻ വിനായകൻ ആശുപത്രിയിൽ

  1. Home
  2. Kerala

ആട് 3' ചിത്രീകരണത്തിനിടെ അപകടം; നടൻ വിനായകൻ ആശുപത്രിയിൽ

VINAYAKAN


ആട് 3 സിനിമ ചിത്രീകരണത്തിനിടെ നടൻ വിനായകന് പരിക്കേറ്റു . തിരുച്ചെന്തൂരിൽ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം. താരത്തിന്റെ പേശികൾക്കാണ് പരിക്കേറ്റത്. വിനായകനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിനായകന് ഡോക്ടർമാർ ആറാഴ്ച്ചത്തെ വിശ്രമം നിർദ്ദേശിച്ചു.

ദിവസങ്ങൾക്ക് മുൻപ് ജീപ്പ് ഉൾപ്പെടുന്ന സംഘട്ടന രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതിന് പിന്നാലെ ശനിയാഴ്ച്ച സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. പിന്നീട് എംആർഐ സ്‌കാനിങ് ചെയ്തപ്പോളാണ് പേശികൾക്കും ഞരമ്പിനും സാരമായ പരിക്കേറ്റതായി കണ്ടെത്തിയത്.മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത് ജയസൂര്യ വീണ്ടും ഷാജി പാപ്പനായി എത്തുന്ന ചിത്രമാണ് ആട് 3.