തേവര പാലത്തിൽ അപകടം; കൈവരി തകർത്ത് ലോറി; ഡ്രൈവർ ചാടി ഇറങ്ങി രക്ഷപ്പെട്ടു
കൊച്ചി തേവര പാലത്തിൽ ലോറി നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടു. പാലത്തിന്റെ കൈവരി തകർത്ത ശേഷം ലോറി ഭാഗികമായി താഴേക്ക് നില്‍ക്കുയായിരുന്നു.അപകടസമയത്ത് ഡ്രൈവർ വാഹനത്തിൽ നിന്ന് ചാടിയിറങ്ങി രക്ഷപ്പെട്ടതിനാൽ വൻ ദുരന്തം ഒഴിവായി. ഡ്രൈവര്‍ക്ക് നിസാര പരിക്കുകള്‍ മാത്രമാണുള്ളത്. നിരവധി വാഹനങ്ങൾ സഞ്ചരിക്കുന്ന പാലത്തിൽ സംഭവിച്ച അപകടം പ്രദേശത്ത് വലിയ ആശങ്ക സൃഷ്ടിച്ചു.എതിര് ദിശയിൽ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.നിലവിൽ ലോറി സുരക്ഷിതമായി ഉയർത്തുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്
