കിണർ വൃത്തിയാക്കുന്നതിനിടെ അപകടം; കയർ പൊട്ടി 20 അടി താഴ്ചയിലേക്ക് വീണ തൊഴിലാളിക്ക് ഗുരുതര പരിക്ക്
പെരിന്തൽമണ്ണയിൽ കിണർ വൃത്തിയാക്കുന്നതിനിടെ കയർ പൊട്ടി തൊഴിലാളി കിണറ്റിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റു. പുലാമന്തോൾ ചേലാർകുന്നിൽ ചൊവ്വാഴ്ച രാവിലെ 11ഓടെയാണ് അപകടം ഉണ്ടായത് ,ശേഷം പെരിന്തൽമണ്ണ അഗ്‌നിരക്ഷാ സേന എത്തി രക്ഷപ്പെടുത്തുകയായിരുന്നു . സൈനുദ്ദീൻ എന്നയാളുടെ കിണർ വൃത്തി യാക്കുന്നതിനായി ഇറങ്ങിയ ചന്ദ്രനാണ് കയർപൊട്ടി ഇരുപതടി താഴ്ചയുള്ള കിണറ്റിലേക്ക് വീണത്. കിണറ്റിനുള്ളിലെ പാറയിലേക്കാണ് അടിച്ച് വീണത്. നട്ടെല്ലിന് പൊട്ടലുണ്ട്.
