മുട്ടോളിയിൽ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ അപകടം; ഒരാൾ മരിച്ചു

  1. Home
  2. Kerala

മുട്ടോളിയിൽ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ അപകടം; ഒരാൾ മരിച്ചു

dead


കണ്ണൂർ മുട്ടോളിയിൽ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ തൊഴിലാളികൾ അപകടത്തിൽപ്പെട്ടു. അപകടത്തിൽ ഒരു തൊഴിലാളി മരിച്ചതായാണ് വിവരം. പാലത്ത് സ്വദേശി സിറാജ് (40) ആണ് മരിച്ചത്.

ടാങ്കിനുള്ളിൽ കുടുങ്ങിയ മറ്റ് രണ്ട് തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. അഗ്‌നിരക്ഷാ സേനയും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിവരികയാണ്. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.