ഷൈൻ ടോം ചാക്കോയുടെ പിതാവിന്റെ അപകടമരണം: പോസ്റ്റ്‌മോർട്ടം പൂർത്തിയായി, ഷൈനിനെയും കുടുംബത്തെയും തൃശ്ശൂരിലേക്ക് എത്തിക്കും

  1. Home
  2. Kerala

ഷൈൻ ടോം ചാക്കോയുടെ പിതാവിന്റെ അപകടമരണം: പോസ്റ്റ്‌മോർട്ടം പൂർത്തിയായി, ഷൈനിനെയും കുടുംബത്തെയും തൃശ്ശൂരിലേക്ക് എത്തിക്കും

Chacko


സേലത്ത് വെച്ചുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട നടൻ ഷൈൻ ടോം ചാക്കോയുടെ അച്ഛൻ ചാക്കോയുടെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായി. ധർമപുരി ആശുപത്രിയിലാണ് ചാക്കോയുടെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായത്.

അപകടത്തിൽ ഷൈനിനും അമ്മയ്ക്കും അനിയനും പരിക്കേറ്റിരുന്നു. കുടുംബത്തോടൊപ്പം ബാംഗ്ലൂരിലേക്ക് പോകവേ ആയിരുന്നു അപകടം.തമിഴ്നാട്ടിലെ ധർമപുരിയിൽ വെച്ച് ദിശ മാറിയെത്തിയ ലോറി കാറുമായി കൂട്ടിയിടിച്ചാണ് അപകടം. ഇവർ സഞ്ചരിച്ച കാർ ലോറിക്ക് പിറകിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. അപകടം നടന്നയുടനെ തന്നെ പൊലീസും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് തന്നെ അച്ഛൻ മരിച്ചുവെന്നാണ് വിവരം.

ഷൈനിനെയും കുടുംബത്തെയും തൃശ്ശൂരിലേക്ക് കൊണ്ടുപോകും. പരിക്ക് പറ്റിയതിനാൽ പ്രത്യേക ആംബുലൻസിൽ ആണ് കൊണ്ടു പോവുക. ഷൈൻ ടോമിന് തോളെല്ലിനാണ് പരിക്കേറ്റത്. അമ്മയ്ക്ക് ഇടുപ്പിനാണ് പരിക്ക്, അനിയനും ഡ്രൈവർക്കും കാര്യമായ പരിക്കില്ല