തൃശ്ശൂരിൽ റോഡിലെ കുഴിയിൽ അപകടം പതിവാകുന്നു ; ഇന്ന് രണ്ടുപേർക്ക് അപകടത്തിൽ പരിക്കേറ്റു

തൃശൂരിൽ റോഡിലെ കുഴിയിൽ അപകടം പതിവാകുന്നു . തൃശ്ശൂർ കോവിലകത്തും പാടം റോഡിലെ കുഴിയിൽ വീണ് ജയിൽ സൂപ്രണ്ടും ഭാര്യക്കും പരിക്കേറ്റു. ഇന്ന് വൈകിട്ടാണ്സ് കൂട്ടർ യാത്രികരായ കോലഴി സ്വദേശികളായ തോമസ്(62) ബീന(60) എന്നിവർക്ക് അപകടത്തിൽ പരിക്കേറ്റത്. പരിക്കേറ്റ് ഇവരെ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തൃശൂർ ടൗണിലേക്കുള്ള യാത്രാ മധ്യേയാണ് അപകടം.ഇതേ റോഡിലാണ് കഴിഞ്ഞ ദിവസം റോഡിലെ കുഴിയിൽ വീഴാതെ സ്‌കൂട്ടർ വെട്ടിച്ച യുവാവ് ബസ്സിനടിയിൽപ്പെട്ട് ദാരുണമായി മരണപ്പെട്ടത്. യുവാവിന് ഒപ്പം ഉണ്ടായിരുന്ന അമ്മയ്ക്ക് ഗുരുതര പരുക്കേൽക്കുകയും ചെയ്തിരുന്നു.