ആര്യനാട് പോലീസ് സ്റ്റേഷനിൽ സിഐയെ ഇരുമ്പ് കസേര കൊണ്ട് അതിക്രമിച്ച പ്രതി പിടിയിൽ
ആര്യനാട് പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി സിഐയെ ഇരുമ്പ് കസേര കൊണ്ട് അതിക്രമിച്ച പ്രതി പിടിയിൽ ശനിയാഴ്‌ച രാത്രിയാണ് സംഭവം. ആര്യനാട് കുളപ്പട സ്വദേശി യദുകൃഷ്‌നാണ് സ്റ്റേഷനിലേക്ക് മദ്യക്കുപ്പിയുമായി എത്തിയത്. തുടർന്ന് യദു പൊലീസുകാരോട് മോശമായി പെരുമാറുകയും, കുപ്പി സ്റ്റേഷനിൽ വലിച്ചെറിയുകയും മേശയിലിരുന്ന പരാതി പേപ്പറുകൾ കീറുകയും ചെയ്‌തു. സംഭവമറിഞ്ഞാണ് സർക്കിൾ ഇൻസ്പെക്‌ടർ സ്റ്റേഷനിലേക്കെത്തിയത്. ഈ സമയം പ്രതി സമീപത്തെ ആശുപത്രി കെട്ടിടത്തിലേക്ക് ഓടിക്കയറി. യദുവിന് പിന്നാലെ പോയ സിഐയെ പ്രതി ഇരുമ്പ് കസേര കൊണ്ട് തലക്കടിക്കുകയായിരുന്നു.തലയ്ക്ക് പരിക്കേറ്റ സിഐയെ കാട്ടാക്കട ആശുപത്രിയിൽ പ്രവേശിപ്പിച്ചു
