കൊച്ചിയിൽ യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ; അറസ്റ്റിലായത് നിരവധി കേസിലെ പ്രതി എന്ന് പോലീസ്
കൊച്ചിയിൽ 24 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. കൊല്ലം സ്വദേശിയായ ഫിറോസിനെയാണ് നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നതെന്ന് പൊലീസ് അറിയിച്ചു. സ്വകാര്യ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി യുവതിയെ കാറിൽ തട്ടിക്കൊണ്ടുപോകുകയും മയക്കുമരുന്ന് നൽകി പിടിപ്പിക്കുകയും ചെയ്തു എന്നാണ് പരാതി.യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഫിറോസിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പോക്‌സോ അടക്കമുള്ള കേസുകളിൽ പ്രതിയാണ് ഫിറോസ്. കുപ്രസിദ്ധ ഗുണ്ട അട്ടാണി അനീഷിന്റെ സുഹൃത്ത് കൂടിയാണ് ഇയാൾ.
