മലപ്പുറം മോർഫിംഗ് കേസിലെ പ്രതി പിടിയിൽ

  1. Home
  2. Kerala

മലപ്പുറം മോർഫിംഗ് കേസിലെ പ്രതി പിടിയിൽ

image


മലപ്പുറത്തെ മോർഫിംഗ് കേസിലെ പ്രതി പിടിയിൽ. തിരുവനന്തപുരം തിരുമല ഓടങ്കുഴി സ്വദേശി സുബിൻ ബാബുവാണ് അറസ്റ്റിലായത്. മലപ്പുറം എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ തിരുവനന്തപുരത്തിൽ നിന്നും പിടികൂടിയത്.ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചത് താനാണെന്ന് സുബിൻ ബാബു പൊലീസിനോട് സമ്മതിച്ചു.

26കാരനായ സുബിൻ ബാബു തിരുവനന്തപുരത്തെ മൊബൈൽ ടെക്‌നീഷ്യനാണ്. മലബാർ മേഖല കേന്ദ്രീകരിച്ച് കോളേജ് വിദ്യാർത്ഥിനികളു‍ടെ അക്കൗണ്ടുകൾ ഇൻസ്റ്റ​ഗ്രാമിൽ കണ്ടെത്തി മോർഫ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു. സാമ്പത്തിക നേട്ടത്തിനായാണ് ചിത്രങ്ങൾ പ്രചരിപ്പിച്ചതെന്നും പൊലീസ് വ്യക്തമാക്കി.

ആദ്യഘട്ടത്തിൽ ചോദ്യം ചെയ്തപ്പോൾ താനല്ല മോർഫ് ചെയ്തതെന്നും മറ്റൊരാൾ തനിക്ക് പണമുണ്ടാക്കാൻ വേണ്ടി ചിത്രങ്ങൾ നൽകിയതാണെന്നുമാണ് ഇയാൾ പൊലീസിന് മൊഴി നൽകിയത്. പിന്നീട് കുറ്റം സമ്മതിക്കുകയായിരുന്നു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.മലപ്പുറം ജില്ലയിലെ 12ഓളം കോളേജുകളിൽ നിന്നാണ് പരാതി ഉയർന്നിരിക്കുന്നത്.