നടൻ കൃഷ്ണകുമാർ എൻ.എഫ്.ഡി.സി ചെയർമാൻ; നിയമനം മൂന്ന് വർഷത്തേക്ക്
ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷന്റെ (NFDC) പാർട്ട് ടൈം ചെയർമാനായി നടൻ ജി. കൃഷ്ണകുമാറിനെ നിയമിച്ചു. മൂന്ന് വർഷത്തേക്കാണ് നിയമനമെന്ന് കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം അറിയിച്ചു. എൻ.എഫ്.ഡി.സിയുടെ നോൺ ഒഫീഷ്യൽ ഡയറക്ടറായാണ് കൃഷ്ണകുമാറിനെ രാഷ്ട്രപതി നിയമിച്ചത്.
'കാശ്മീരം' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചുവടുവെച്ച കൃഷ്ണകുമാർ, നിരവധി സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. കലാരംഗത്തെ പ്രവർത്തനങ്ങൾക്കൊപ്പം രാഷ്ട്രീയത്തിലും സജീവമായ അദ്ദേഹം 2021 ഫെബ്രുവരിയിലാണ് ബിജെപിയിൽ ചേർന്നത്. തുടർന്ന് നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു.
