നടൻ നസ്ലെന്റെ പേരിൽ വ്യാജ അക്കൗണ്ട്; മോദിക്കെതിരെ കമന്റിട്ടത് യുഎഇയിൽനിന്ന്

  1. Home
  2. Kerala

നടൻ നസ്ലെന്റെ പേരിൽ വ്യാജ അക്കൗണ്ട്; മോദിക്കെതിരെ കമന്റിട്ടത് യുഎഇയിൽനിന്ന്

NASLIN


പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ തന്റെ പേരിൽ വ്യാജ ഫെയ്സ്ബുക്ക് ഐഡി ഉണ്ടാക്കി കമന്റിട്ടെന്ന നടൻ നസ്ലെന്റെ പരാതിയിൽ വഴിത്തിരിവ്. കമന്റിട്ടത് യുഎഇയിൽ നിന്നുള്ള അക്കൗണ്ട് വഴിയെന്ന് പൊലീസ് കണ്ടെത്തി. ഇതു സംബന്ധിച്ച് ഫെയ്സ്ബുക്കിനു കത്തയച്ചു. അക്കൗണ്ട് ഡിലീറ്റ് ചെയ്തു.

വ്യാജനെതിരെ നസ്ലെൻ കാക്കനാട് സൈബർ പൊലീസിൽ പരാതി നൽകിയിരുന്നു. പ്രധാനമന്ത്രിയുടെ പിറന്നാൾ ദിവസം ചീറ്റകളെ തുറന്നുവിട്ടെന്ന വാർത്തയുടെ താഴെയാണ് നസ്ലെന്റേതെന്ന പേരിൽ വ്യാജ കമൻറ് വന്നത്. തന്റെ പേരും ചിത്രവും ഉപയോഗിച്ച് നിർമിച്ച വ്യാജ അക്കൗണ്ടാണെന്ന് നസ്ലെൻ വ്യക്തമാക്കിയിരുന്നു. സൈബർ സെല്ലിൽ പരാതി നൽകിയതായി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് നസ്ലെൻ അറിയിച്ചത്. സുഹൃത്തുക്കൾ സ്‌ക്രീൻഷോട്ട് അയച്ച് നൽകിയപ്പോഴാണ് സംഭവത്തെക്കുറിച്ച് അറിഞ്ഞതെന്നു നസ്ലെൻ വിഡിയോയിൽ വ്യക്തമാക്കി.