ചലച്ചിത്ര അക്കാഡമി ചെയർമാൻ സ്ഥാനത്ത് നിന്നുള്ള നീക്കം: നടൻ പ്രേംകുമാർ കോൺഗ്രസിലേക്കെന്ന് സൂചന

  1. Home
  2. Kerala

ചലച്ചിത്ര അക്കാഡമി ചെയർമാൻ സ്ഥാനത്ത് നിന്നുള്ള നീക്കം: നടൻ പ്രേംകുമാർ കോൺഗ്രസിലേക്കെന്ന് സൂചന

image


ചലച്ചിത്ര അക്കാഡമി ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കപ്പെട്ടതിനു പിന്നാലെ ഇടതുപക്ഷ നേതൃത്വവുമായി അകലം പാലിക്കുന്ന നടൻ കോൺഗ്രസിലേക്കു ചേർന്നേക്കുമെന്ന റിപ്പോർട്ടുകൾ ശക്തമാകുന്നു.  പ്രേംകുമാർ  എഐസിസി ജനറൽ സെക്രട്ടറിയുമായി ചർച്ച നടത്തിയതായാണ് വിവരം. ഇക്കാര്യം കെ.സി. വേണുഗോപാൽ സ്ഥിരീകരിച്ചതായും റിപ്പോർട്ടുകളുണ്ട്.കോൺഗ്രസിൽ എത്തിയാൽ പ്രേംകുമാറിന് അർഹമായ പരിഗണന നൽകുമെന്ന് കെ.സി. വേണുഗോപാൽ ഉറപ്പ് നൽകിയതായും പ്രേംകുമാർ അനുകൂലമായി പ്രതികരിച്ചതായുമാണ് സൂചന.