ബിജെപിക്കാർ,മകനെ ക്രൂരമായി മർദിച്ചെന്ന് നടൻ സന്തോഷ് കീഴാറ്റൂർ

നടൻ സന്തോഷ് കീഴാറ്റൂരിന്റെ മകൻ യദു സായന്തിനെ ഒരു സംഘം ആളുകൾ
മർദിച്ചതായി പരാതി. ബോർഡിന് കല്ലെറിഞ്ഞുവെന്ന് ആരോപിച്ച് ബിജെപി അനുഭാവികളാണ് തന്നെ ആക്രമിച്ചതെന്ന് യദു പറഞ്ഞു.യദുവിനെ തളിപ്പറമ്പ് സഹകരണ ആശുപതിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
യദുവും സുഹൃത്തുക്കളും പിറന്നാൾ ആഘോഷം കഴിഞ്ഞ് വരുമ്പോൾ പയ്യന്നൂർ തൃച്ചംബരത്ത് ചിന്മയ സ്‌കൂൾ പരിസരത്തു വച്ചാണ് ആക്രമണം ഉണ്ടായത് . കുട്ടികളെ ഹെൽമെറ്റ് വച്ച് മർദിച്ചെന്നും അക്രമിച്ചവരുടെ കൈവശം ഇരുമ്പ് ദണ്ഡ് ഉൾപ്പെടെ ഉണ്ടായിരുന്നുവെന്നും സന്തോഷ് കീഴാറ്റൂരിർ പറഞ്ഞു.