രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ല; തിരഞ്ഞെടുപ്പ് മത്സരത്തിന് ഉദ്ദേശ്യമില്ലെന്ന് സിദ്ദീഖ്
ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ നടൻ സിദ്ദീഖ് ആലപ്പുഴയിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുമെന്ന പ്രചാരണം ശക്തമായിരുന്നു. എന്നാൽ ഇതു നിഷേധിച്ച് സിദ്ദീഖ് തന്നെ രംഗത്തെത്തി.
രാഷ്ട്രീയ പ്രവേശനത്തിനോ തിരഞ്ഞെടുപ്പിൽ മത്സരിക്കാനോ ഉദ്ദേശ്യമില്ലെന്ന് സിദ്ദീഖ് പറഞ്ഞു. മുൻപ് അരൂർ നിയമസഭാ സീറ്റിലേക്ക് പേര് ഇതുപോലെ പ്രചരിച്ചിരുന്നു. ഇത്തവണ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് ആരും തന്നെ സമീപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു ഘട്ടത്തിലും രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ല. ഇപ്പോൾ പ്രചരിക്കുന്ന വാർത്തകളിൽ ഒരു സത്യവുമില്ലെന്നും സിദ്ദീഖ് പറഞ്ഞു.