മാനേജറെ മർദിച്ച കേസ്: നടൻ ഉണ്ണി മുകുന്ദനെ പൊലീസ് ചോദ്യം ചെയ്തു

  1. Home
  2. Kerala

മാനേജറെ മർദിച്ച കേസ്: നടൻ ഉണ്ണി മുകുന്ദനെ പൊലീസ് ചോദ്യം ചെയ്തു

UNNI MUKUNTHAN


മാനേജറെ മർദിച്ചെന്ന പരാതിയിൽ നടൻ ഉണ്ണി മുകുന്ദനെ ഇൻഫോ പാർക്ക് പൊലീസ് ചോദ്യം ചെയ്തു. കൊച്ചിയിലെ ഫ്ലാറ്റിലെത്തിയാണ് പൊലീസ് ഉണ്ണിയോടു നിന്ന് മൊഴിയെടുത്തത്. താൻ മാനേജരെ മർദിച്ചിട്ടില്ലെന്ന് ഉണ്ണി മുകുന്ദൻ മൊഴിയിൽ ആവർത്തിച്ചു. പരാതിക്കാരന്റെ മുഖത്തെ കണ്ണാടി വലിച്ചെറിഞ്ഞത് വൈകാരിക പ്രകടനമെന്നും മൊഴിയിൽ പറയുന്നു.

മുൻ മാനേജർ വിപിൻ കുമാറാണ് ഉണ്ണിയെതിരെ പരാതി നൽകിയത്. ജുലൈ 26നാണ് വിപിൻ കുമാർ ഉണ്ണി മുകുന്ദൻ മർദിച്ചു എന്ന് ആരോപിച്ച് ഇൻഫോ പാർക്ക് പൊലീസിൽ പരാതിപ്പെട്ടത്. ഉണ്ണി മുകുന്ദന്റെ ഒടുവിൽ ഇറങ്ങിയ സിനിമ പരാജയപ്പെട്ട സാഹചര്യത്തിൽ മാനേജറായ താൻ നരിവേട്ട സിനിമയെ പുകഴ്ത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടതാണ് നടനെ പ്രകോപിപിച്ചത് എന്നാണ് പരാതിയിൽ പറഞ്ഞിരുന്നത്.

അതേസമയം, മാനേജർ എന്ന അവകാശപ്പെട്ട വിപിൻ തനിക്കെതിരെ നൽകിയ പരാതിയിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം വ്യാജം എന്നായിരുന്നു ഉണ്ണിമുകുന്ദന്റെ ആരോപണം. പൊറുക്കാൻ പറ്റാത്ത തെറ്റാണ് വിപിൻ തന്നോട് ചെയ്തത്. ഇത് ചോദിക്കാൻ പോയപ്പോൾ ചൂടായി സംസാരിക്കുന്നതിനിടയിൽ കൂളിംഗ് ഗ്ലാസ് താൻ വലിച്ചെറിഞ്ഞു. വിപിനെ താൻ തല്ലിയിട്ടില്ലെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. കേസിൽ പൊലീസ് ഉടൻ തന്നെ കുറ്റപത്രം സമർപ്പിക്കും