നടിയെ ആക്രമിച്ച കേസ്; ഹൈക്കോടതിയിൽ അപ്പീൽ നൽകി സംസ്ഥാന സർക്കാർ
നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയിൽ അപ്പീൽ നൽകി സംസ്ഥാന സർക്കാർ. ദിലീപ് അടക്കമുള്ള പ്രതികളെ വെറുതെ വിട്ടത് ചോദ്യം ചെയ്താണ് അപ്പീൽ. പൾസർ സുനി അടക്കമുള്ള പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നും അപ്പീലിൽ പറയുന്നും.വിചാരണ നീതിപൂർവ്വം നടന്നില്ലെന്നും , തെളിവുകൾ പരിശോധിച്ചത് പക്ഷപാതപരമായിട്ടാണ് എന്നും ഹർജിയിൽ പറയുന്നു.
പൾസർ സുനി-ദിലീപ് ബന്ധത്തിന് നിരവധി തെളിവുണ്ട്. ആറിടത്ത് കണ്ടതിന്റെ തെളിവ് കോടതി വിശ്വസിച്ചില്ല. ക്വട്ടേഷൻ തുകയ്ക്ക് സുനി ദിലീപിന് അയച്ച കത്ത് തള്ളി. ദൃശ്യങ്ങൾ ദീപിന്റെ കൈയ്യിൽ എത്തിയതിന് നിർണായക തെളിവുണ്ടായിരുന്നു. സഹോദരൻറെ ഫോണിൽ നിന്ന് ദൃശ്യങ്ങളുടെ വിവരണം ഇതിന് തെളിവാണ്.ദൃശ്യങ്ങൾ മണിക്കൂറുകൾ കാണാതെ സീൻ എഴുതിയെടുക്കാൻ ആകില്ല. ഇക്കാര്യം കോടതി അവഗണിച്ചു. നിർണായക സാക്ഷികളെ കോടതി വിശ്വാസത്തിലെടുത്തില്ലെന്നും അപ്പീലിൽ പറയുന്നു.
കേസിൽ ഒന്നാം പ്രതി പൾസർ സുനി ഉൾപ്പെടെ നേരത്തെ അപ്പീൽ നൽകിയിരുന്നു. ശിക്ഷ റദ്ദാക്കണമെന്നാണ് ആവശ്യം. ദൃശ്യം ചിത്രീകരിച്ചു എന്ന് പറയപ്പെടുന്ന ഫോൺ കണ്ടെടുത്തിട്ടില്ലെന്ന് അപ്പീലിൽ സൂചിപ്പിച്ചിരുന്നു. അഞ്ചാം പ്രതി വടിവാൾ സലീമും ആറാംപ്രതി പ്രദീപും നേരത്തെ തന്നെ അപ്പീലുമായി കോടതിയെ സമീപിച്ചിരുന്നു
