നിവിൻ പോളിക്കെതിരെ ഉയർന്ന പീഡന പരാതി വ്യാജമെന്ന് തെളിയിക്കുന്ന വീഡിയോ പുറത്ത് വിട്ട് നടി പാർവതി ആര്‍ കൃഷ്

  1. Home
  2. Kerala

നിവിൻ പോളിക്കെതിരെ ഉയർന്ന പീഡന പരാതി വ്യാജമെന്ന് തെളിയിക്കുന്ന വീഡിയോ പുറത്ത് വിട്ട് നടി പാർവതി ആര്‍ കൃഷ്

parvathi new


നടൻ നിവിൻ പോളിക്കെതിരെ ഉയർന്ന പീഡന പരാതി വ്യാജമെന്ന് തെളിയിക്കുന്ന വീഡിയോ പുറത്തുവിട്ട് നടിയും അവതാരികയുമായ പാർവതി ആര്‍ കൃഷ്ണ. പീഡനം നടന്നു എന്ന് പറഞ്ഞ ദിവസം താൻ നിവിൻ  ഒപ്പം വർഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിൻറെ സെറ്റിൽ ഉണ്ടായിരുന്നുവെന്ന് പാർവതി പറഞ്ഞു.

 ഇൻസ്റ്റഗ്രാമിലൂടെയാണ് പാർവതി ഇക്കാര്യം വ്യക്തമാക്കിയത്. ഡിസംബർ 14ന് ദുബായിൽ വെച്ച് നിവിൻപോളി തന്നെ പീഡിപ്പിച്ചുവെന്നാണ് യുവതി പ്രത്യേക അന്വേഷണ സംഘത്തിന് നൽകിയ പരാതി. എന്നാൽ ഈ ദിവസം നിവിൻ വർഷങ്ങൾക്കുശേഷം എന്ന സിനിമയുടെ സെറ്റിൽ ഉണ്ടായിരുന്നു എന്ന് നേരത്തെ വിനീത് ശ്രീനിവാസനും പറഞ്ഞിരുന്നു. സിനിമയുടെ സെറ്റിൽ താനും നിവിൻ പോളിയും ഒരുമിച്ചുള്ള ഒരു രംഗം ഉണ്ടായിരുന്നു. അന്നെടുത്ത ചിത്രങ്ങളും വീഡിയോയും പാർവതി ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട് 2023 നവംബർ ഡിസംബർ മാസങ്ങളിൽ ദുബായിലെ ഹോട്ടലിൽ വച്ച് പീഡിപ്പിച്ചു എന്നായിരുന്നു യുവതി നൽകിയ പരാതി.

.