‘അടൂർ പ്രകാശിന്റേത് ഇരിക്കുന്ന പദവിക്ക് നിരക്കാത്ത നടപടി’; രാജ്‌മോഹൻ ഉണ്ണിത്താൻ

  1. Home
  2. Kerala

‘അടൂർ പ്രകാശിന്റേത് ഇരിക്കുന്ന പദവിക്ക് നിരക്കാത്ത നടപടി’; രാജ്‌മോഹൻ ഉണ്ണിത്താൻ

rajmohan unnithan


മുഖ്യമന്ത്രി വി ഡി സതീശനെതിരെ വാർത്താസമ്മേളനം നടത്തി വിമർശനം ഉന്നയിച്ച യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശിനെതിരെ തുറന്നടിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. കോൺഗ്രസ് പ്രസ്ഥാനവും യു.ഡി.എഫ് സർക്കാരും ആക്രമിക്കപ്പെടുമ്പോൾ പ്രതിരോധം തീർക്കേണ്ട വ്യക്തി തന്നെ മുഖ്യമന്ത്രിയെ അധിക്ഷേപിക്കാൻ രംഗത്തെത്തിയത് തീർത്തും ഔചിത്യമില്ലാത്ത നടപടിയാണെന്ന് അദ്ദേഹം പറഞ്ഞു.

പാർട്ടിക്കുള്ളിലും മുന്നണി ഫോറങ്ങളിലും ഉന്നയിക്കേണ്ട കാര്യങ്ങൾ പരസ്യമായി പത്രസമ്മേളനം വിളിച്ച് പറഞ്ഞത് ഇരിക്കുന്ന പദവിയുടെ അന്തസ്സിന് നിരക്കുന്നതല്ലെന്ന് ഉണ്ണിത്താൻ കുറ്റപ്പെടുത്തി. അതോടൊപ്പം, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കമ്മീഷനിലെ അംഗങ്ങൾ തന്നെ പരാതി നൽകിയ സംഭവത്തിലും രാജ്‌മോഹൻ ഉണ്ണിത്താൻ പ്രതികരിച്ചു.

തിരഞ്ഞെടുപ്പ് കമ്മീഷൻ തികച്ചും സ്വതന്ത്രമായും സുതാര്യമായും പ്രവർത്തിക്കേണ്ട ഏജൻസിയാണെന്നും എന്നാൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ നിയമന സമിതിയിൽ നിന്ന് ഒഴിവാക്കി കേന്ദ്ര സർക്കാരിന് താല്പര്യമുള്ളവരെ തിരികികയറ്റി കമ്മീഷന്റെ നിഷ്പക്ഷത തകർത്തിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.