കണ്ണൂരിൽ ദത്തെടുത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; പ്രതിക്ക് 44 വർഷം കഠിന തടവും പിഴയും

  1. Home
  2. Kerala

കണ്ണൂരിൽ ദത്തെടുത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; പ്രതിക്ക് 44 വർഷം കഠിന തടവും പിഴയും

  pocso case


കണ്ണൂരിൽ ദത്തെടുത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 44 വർഷം കഠിന തടവും 1,04,000 രൂപ പിഴയും വിധിച്ച് കോടതി. .മാങ്ങാട്ടിടം സ്വദേശി സി ജി ശശികുമാറിനെയാണ് തലശ്ശേരി പോക്‌സോ കോടതി ശിക്ഷിച്ചത്. 2016 ലാണ് കേസിനസ്പദമായ സംഭവം നടന്നത്.അതിജീവിതയുടെ സഹോദരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ 7 വർഷം തടവും 15,000 രൂപ പിഴയും ശിക്ഷയും നേരത്തെ ഇയാൾക്ക് വിധിച്ചിരുന്നു. ശിക്ഷ ഒന്നിച്ചാനുഭവിച്ചാൽ മതിയാവും.