18 മാസത്തിന് ശേഷം റബർ ബോർഡിന് സ്ഥിരം ചെയർമാൻ; എൻ. ബിജെപി നേതാവ് എൻ ഹരിക്ക് നിയമനം

  1. Home
  2. Kerala

18 മാസത്തിന് ശേഷം റബർ ബോർഡിന് സ്ഥിരം ചെയർമാൻ; എൻ. ബിജെപി നേതാവ് എൻ ഹരിക്ക് നിയമനം

IMAGE


18 മാസത്തിനു ശേഷം റബർ ബോർഡിന് സ്ഥിരം ചെയർമാൻ നിയമനം. ബി.ജെ.പി മധ്യമേഖലാ പ്രസിഡന്റ് എൻ. ഹരിയെ റബർ ബോർഡ് ചെയർമാനായി നിയമിച്ചു.മുൻ ചെയർമാൻ ഡോ. സവാർ ധനാനിയ സ്ഥാനമൊഴിഞ്ഞതിന് ശേഷം വാണിജ്യ മന്ത്രാലയത്തിലെ സെക്രട്ടറിമാർക്ക് താൽക്കാലികമായി ചെയർമാൻ ചുമതല നൽകിയിരുന്നു. ഇതിനു ശേഷമാണ് സ്ഥിരം നിയമനം പ്രഖ്യാപിച്ചിരിക്കുന്നത്.കോട്ടയം ആനിക്കാട് സ്വദേശിയായ എൻ. ഹരി, മുൻപ് ബി.ജെ.പി കോട്ടയം ജില്ലാ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.