ഗവർണർ പദവിക്ക് ശേഷം വീണ്ടും അഭിഭാഷക വേഷത്തിൽ പി.എസ്. ശ്രീധരൻപിള്ള; ഷാൻ വധക്കേസ് പ്രതികൾക്കായി കോടതിയിൽ

  1. Home
  2. Kerala

ഗവർണർ പദവിക്ക് ശേഷം വീണ്ടും അഭിഭാഷക വേഷത്തിൽ പി.എസ്. ശ്രീധരൻപിള്ള; ഷാൻ വധക്കേസ് പ്രതികൾക്കായി കോടതിയിൽ

image


ഗവർണർ പദവി ഒഴിഞ്ഞതിന് പിന്നാലെ വീണ്ടും അഭിഭാഷക വൃത്തിയിലേക്ക് മടങ്ങി ബിജെപി നേതാവ് പി.എസ്. ശ്രീധരൻപിള്ള. ആലപ്പുഴ സെഷൻസ് കോടതിയിലാണ് ഷാൻ വധക്കേസിലെ പ്രതികൾക്ക് വേണ്ടി ശ്രീധരൻപിള്ള ഹാജരായത്. ഗവർണർ സ്ഥാനം ഒഴിഞ്ഞതിന് ശേഷം അഭിഭാഷക വൃത്തിയിലേക്ക് തിരിച്ചെത്തുന്ന രാജ്യത്തെ ആദ്യത്തെ ആളാണ് താൻ എന്ന് ശ്രീധരൻപിള്ള പറഞ്ഞു. അഭിഭാഷക വൃത്തിയോടുള്ള ഇഷ്ടം കൊണ്ടാണ് വീണ്ടും പ്രൊഫഷനിലേക്ക് തിരിച്ചെത്തിയതെന്നും ശ്രീധരൻപിള്ള കൂട്ടിച്ചേര്‍ത്തു.

നാല് പതിറ്റാണ്ടിലേറെ നീളുന്ന നിയമരംഗത്തെ പ്രവർത്തന പരിചയമുള്ള മുതിർന്ന അഭിഭാഷകനാണ് പി.എസ്. ശ്രീധരൻപിള്ള. കീഴ്‌ക്കോടതികൾ മുതൽ സുപ്രീംകോടതി വരെ നിരവധി പ്രമാദമായ കേസുകളിൽ ഹാജരായിട്ടുണ്ട്. കേരളത്തിൽ വിവിധ സർക്കാരുകളുടെ കാലത്ത് 12 കേസുകളിൽ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായും പ്രവർത്തിച്ചിട്ടുണ്ട്.

കേന്ദ്ര സർക്കാരിന്റെ കേരള ഹൈക്കോടതിയിലെ സീനിയർ സ്റ്റാൻഡിങ് കൗൺസൽ, സിബിഐയുടെ ഹൈക്കോടതിയിലെ സ്റ്റാൻഡിങ് കൗൺസൽ, കാലിക്കറ്റ് ബാർ അസോസിയേഷൻ പ്രസിഡന്റ് തുടങ്ങിയ പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്.