അഞ്ച് വർഷത്തിന് ശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ പെരുന്നയിലേക്ക്; മന്നം ജയന്തി ആഘോഷങ്ങളിൽ പങ്കെടുക്കും
അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ എൻ.എസ്.എസ് ആസ്ഥാനമായ പെരുന്ന സന്ദർശിക്കുന്നു. ജനുവരി രണ്ടിന് നടക്കുന്ന മന്നം ജയന്തി ആഘോഷങ്ങളിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രി എത്തുന്നത്. ആഘോഷ പരിപാടികൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നാണ് വിവരം. അദ്ദേഹത്തോടൊപ്പം മന്ത്രി കെ. മുരളീധരനും ചടങ്ങിൽ പങ്കെടുക്കും. സന്ദർശനം സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഉടൻ പുറത്തുവരും.
കഴിഞ്ഞ കുറച്ചുകാലങ്ങളായി മുഖ്യമന്ത്രി വി.ഡി. സതീശനും എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരും തമ്മിൽ അത്ര നല്ല ബന്ധത്തിലായിരുന്നില്ല. നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപും ശേഷവും സുകുമാരൻ നായർ സതീശനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങാനില്ലെന്ന് സതീശൻ മുൻപ് നടത്തിയ പ്രസ്താവനയായിരുന്നു സുകുമാരൻ നായരെ പ്രധാനമായും ചൊടിപ്പിച്ചത്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ പെരുന്ന സന്ദർശനം രാഷ്ട്രീയമായി ഏറെ ശ്രദ്ധിക്കപ്പെടുകയാണ്.
