ഗവർണറെ കണ്ടതിന് പിന്നാലെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി വി.ഡി. സതീശൻ
നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി. ഗവർണർ രാജേന്ദ്ര അർലേക്കറെ സന്ദർശിച്ച് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചതിന് ശേഷമാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്.
പതിനൊന്ന് ദിവസം നീണ്ടുനിന്ന അനിശ്ചിതത്വങ്ങൾക്കും ചർച്ചകൾക്കും ശേഷം ഇന്ന് ഉച്ചയോടെയാണ് കോൺഗ്രസ് നിയമസഭാകക്ഷി നേതാവായി സതീശനെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയായിരുന്നു അദ്ദേഹം രാജ്ഭവനിലെത്തി ഗവർണറെ കണ്ടത്.
മേയ് പതിനെട്ടിന് (തിങ്കളാഴ്ച) കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശൻ സത്യപ്രതിജ്ഞ ചെയ്യും. ഇരുപത് മന്ത്രിമാരും അന്നുതന്നെ അധികാരമേൽക്കുമെന്നാണ് ലഭിക്കുന്ന വിവരം. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക.
