ദേശവിരുദ്ധ പരാമർശം : അഖിൽ മാരാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

  1. Home
  2. Kerala

ദേശവിരുദ്ധ പരാമർശം : അഖിൽ മാരാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

akhil marar


പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാരിന് എതിരെ
ഫേസ്ബുക്കിൽ വിവാദപരാമർശങ്ങൾ നടത്തിയ അഖിൽ മാരാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. ബിജെപി കൊട്ടാരക്കര മണ്ഡലം പ്രസിഡന്റ് അനീഷ് കിഴക്കേക്കരയുടെ പരാതിയിലാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി കൊട്ടാരക്കര പൊലീസ് കേസെടുത്തത്.

രാജ്യത്തിന്റെ പരമാധികാരത്തെയും ഐക്യത്തെയും അഖണ്ഡതയെയും വ്രണപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ സമൂഹ മാധ്യമത്തിലൂടെ അഖിൽ മാരാർ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാണ് എഫ്‌ഐആർ.
BNS 152-ാം വകുപ്പ് പ്രകാരമുള്ള ജാമ്യമില്ലാ വകുപ്പ് ചുമത്തിയത്.ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാൻ സാധ്യതയുള്ള വകുപ്പാണിത്.

പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ ഒരാളെ പോലും പിടികൂടിൻ ഇന്ത്യക്ക് സാധിച്ചില്ലെന്നും. ഇന്ത്യ ബലൂചിസ്ഥാന് ആയുധങ്ങൾ നൽകി പാകിസ്താനിൽ സംഘർഷം സൃഷ്ടിച്ചെന്നുമാണ് അഖിൽ മാരാർ പ്രതികരിച്ചത്. സാധാരണക്കാരായ പാകിസ്താനികളെ കൊലചെയ്തുവെന്നും മറ്റൊരു കരുത്തരായ രാജ്യത്തിന്റെ മുമ്പിൽ ആത്മാഭിമാനം പണയം വെച്ചാണ് നമ്മുടെ ഭരണാധികാരികളും സേനയും നിലകൊള്ളുന്നതെന്നുമാണ് വിഡിയോയിൽ പറയുന്നത്.