ആലപ്പുഴ പുന്നമടയിൽ ഹൗസ്‌ബോട്ടിൽ നിന്ന് കായലിലേക്ക് വീണ് യുവതിയെ കാണാതായി

  1. Home
  2. Kerala

ആലപ്പുഴ പുന്നമടയിൽ ഹൗസ്‌ബോട്ടിൽ നിന്ന് കായലിലേക്ക് വീണ് യുവതിയെ കാണാതായി

image


ആലപ്പുഴ പുന്നമട എസ്എൻ ജംക്ഷന് സമീപം ഹൗസ്‌ബോട്ടിൽ നിന്ന് കായലിലേക്ക് വീണ ചെന്നൈ സ്വദേശിനിയെ കാണാതായി. ചൊവ്വാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം.ചെന്നൈയിൽ നിന്ന് വിനോദസഞ്ചാരത്തിനെത്തിയ ഏഴംഗ സംഘത്തിലെ അംഗമായ രാജപാളയം സ്വദേശി ശരണ്യ രാധാകൃഷ്ണൻ (34) ആണ് കാണാതായത്. ഹൗസ്‌ബോട്ടിൽ നിന്ന് അബദ്ധത്തിൽ കായലിലേക്ക് വീണതായാണ് പ്രാഥമിക വിവരം.

സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ ബോട്ട് ജീവനക്കാരും സമീപത്തുണ്ടായിരുന്നവരും ചേർന്ന് കായലിൽ തെരച്ചിൽ നടത്തിയെങ്കിലും യുവതിയെ കണ്ടെത്താനായില്ല. തുടർന്ന് നോർത്ത് പൊലീസിനും അഗ്‌നിരക്ഷാ സേനയ്ക്കും വിവരം അറിയിക്കുകയായിരുന്നു. യുവതിക്കായുള്ള തിരച്ചിൽ ഇന്നും തുടരുകയാണ്. സംഭവത്തിൽ നോർത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.