മദ്യലഹരി വീണ്ടും ജീവനെടുത്തു; തൃശൂരിലും ഇടുക്കിയിലും കൊലപാതകങ്ങൾ റിപ്പോർട്ട് ചെയ്തു

  1. Home
  2. Kerala

മദ്യലഹരി വീണ്ടും ജീവനെടുത്തു; തൃശൂരിലും ഇടുക്കിയിലും കൊലപാതകങ്ങൾ റിപ്പോർട്ട് ചെയ്തു

crime scene


വീണ്ടും ജീവനെടുത്ത് മദ്യലഹരി. തൃശൂരിൽ പേരമംഗലത്ത് മദ്യലഹരിയിൽ പിതൃസഹോദരനെ യുവാവ് കൊലപ്പെടുത്തി.പേരമംഗലം സ്വദേശിയായ പ്രേമദാസ് (58) ആണ് മരിച്ചത്. സംഭവത്തിൽ പ്രേമദാസിന്റെ സഹോദരന്റെ മകനായ മഹേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.മദ്യപിച്ചെത്തിയ മഹേഷ് പ്രേമദാസുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് മൺവെട്ടികൊണ്ട് തലക്കടിച്ച് ആക്രമിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രേമദാസ് രക്തം വാർന്ന് റോഡിൽ കുഴഞ്ഞുവീണു. നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പേരമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

അതേസമയം, ഇടുക്കിയിലും മദ്യ ലഹലരിയിൽ സുഹൃത്തിനെ യുവാവ് കൊലപ്പെടുത്തി. ഡോർലാൻറ് ഭാഗത്ത് താമസിക്കുന്ന പുളിക്കമണ്ഡപത്തിൽ റോബിൻ (40) ആണ് കൊല്ലപ്പെട്ടത്. പ്രതി ഡോർലാൻഡ് ഭാഗത്ത് തമാസിക്കുന്ന ഇടത്തിപ്പറമ്പിൽ സോജനെ (45) പൊലീസ് കസ്റ്റഡിയിലെടുത്തു.