കോന്നി മെഡിക്കൽ കോളജിൽ ഗുരുതര ചികിത്സപ്പിഴവെന്ന് ആരോപണം; 16 കാരിക്ക് 86 കാരിയുടെ എക്സ്റേ;ഡോക്ടർ മരുന്നും നൽകി

  1. Home
  2. Kerala

കോന്നി മെഡിക്കൽ കോളജിൽ ഗുരുതര ചികിത്സപ്പിഴവെന്ന് ആരോപണം; 16 കാരിക്ക് 86 കാരിയുടെ എക്സ്റേ;ഡോക്ടർ മരുന്നും നൽകി

image


കോന്നി മെഡിക്കൽ കോളജിൽ ഗുരുതര ചികിത്സപ്പിഴവുണ്ടായെന്ന് ആരോപണം. ശ്വാസതടസ്സത്തിന് ചികിത്സ തേടിയെത്തിയ 16 കാരിക്ക് 86 കാരിയുടെ എക്സ്റേ മാറി നൽകി. ഫിലിമിലെ പേരും വയസ്സും വ്യത്യസ്തമായിരുന്നിട്ടും ഇത് തിരിച്ചറിയാതെ ഡോക്ടർ പരിശോധന നടത്തി മരുന്ന് കുറിച്ചുനൽകിയെന്നാണ് ആരോപണം.

ഈ മാസം 14നാണ് പെൺകുട്ടി പിതാവിനൊപ്പം ആശുപത്രിയിലെത്തിയത്. ഡോക്ടറുടെ നിർദേശപ്രകാരം എക്സ്റേ എടുത്തപ്പോൾ നട്ടെല്ലിന് വളവുള്ള 86 കാരിയുടെ എക്സ്റേ ഫിലിമാണ് പെൺകുട്ടിക്ക് നൽകിയത്. തുടർന്ന് ഫിലിം പരിശോധിച്ച ഡോക്ടർ ശ്വാസതടസ്സത്തിനും വേദനയ്ക്കുമുള്ള മരുന്നാണു നൽകിയത്. സംഭവത്തിൽ ആശുപത്രി സൂപ്രണ്ട് വിശദീകരണം തേടി.