ലഹരി കേസ് പ്രതിയുമായി ബന്ധമെന്ന ആരോപണം; മുഖ്യമന്ത്രിയുടെ പറവൂർ ഓഫീസിലേക്ക് ഡിവൈഎഫ്‌ഐ മാർച്ച്

  1. Home
  2. Kerala

ലഹരി കേസ് പ്രതിയുമായി ബന്ധമെന്ന ആരോപണം; മുഖ്യമന്ത്രിയുടെ പറവൂർ ഓഫീസിലേക്ക് ഡിവൈഎഫ്‌ഐ മാർച്ച്

image


ലഹരി കേസ് പ്രതിയുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തുടർന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്റെ പറവൂരിലെ ഓഫീസിലേക്ക് ഡിവൈഎഫ്‌ഐ പ്രതിഷേധ മാർച്ച് നടത്തി. 'മുഖ്യമന്ത്രി ലഹരി മാഫിയാ സംഘങ്ങളുടെ തലവനോ' എന്ന ബാനർ ഉയർത്തിയായിരുന്നു മാർച്ച്.

മാർച്ച് പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. ബാരിക്കേഡ് മറികടക്കാൻ പ്രവർത്തകർ ശ്രമിച്ചതോടെ പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷാവസ്ഥയുണ്ടായി. തുടർന്ന് പൊലീസ് നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചു.