കരുളായിയിൽ സ്കൂൾ അധ്യാപകൻ പീഡിപ്പിച്ചെന്നാരോപണം; പരാതി നൽകി 16 വിദ്യാർഥികൾ, പോലീസ് കേസെടുത്തു

  1. Home
  2. Kerala

കരുളായിയിൽ സ്കൂൾ അധ്യാപകൻ പീഡിപ്പിച്ചെന്നാരോപണം; പരാതി നൽകി 16 വിദ്യാർഥികൾ, പോലീസ് കേസെടുത്തു

Police station


കരുളായിയിൽ സ്കൂൾ അധ്യാപകൻ പീഡിപ്പിച്ചെന്ന് ആരോപിച്ച് കൂട്ടപ്പരാതി നൽകി വിദ്യാർഥികൾ. വല്ലപ്പുഴ സ്വദേശിയായ അധ്യാപകൻ നൗഷാർ ഖാനെതിരെയാണ് 16 വിദ്യാർഥികൾ പരാതി നൽകിയത്. സ്‌കൂളിൽ സ്ഥാപിച്ച പരാതിപ്പെട്ടി തുറന്നുപരിശോധിച്ചപ്പോഴാണ് ഇത്രയും പരാതികൾ കണ്ടത്. സ്‌കൂൾ അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് അധ്യാപകനെതിരെ പൂക്കോട്ടുംപാടം പൊലീസ് പോക്‌സോ കേസ് രജിസ്റ്റർ ചെയ്തു.
ഇപ്പോൾ ഒരു വിദ്യാർഥിയുടെ മാത്രം മൊഴി രേഖപ്പെടുത്തിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജൂലൈ 20ന് അധ്യാപകൻ തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് ഈ വിദ്യാർഥി മൊഴി നൽകിയിരിക്കുന്നത്. പൊലീസ് കേസെടുത്തതോടെ നൗഷാർ ഖാൻ ഒളിവിൽ പോയിരിക്കുകയാണ്. ഇയാൾക്കായി തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ടെന്നും സംഭവത്തിൽ കൂടുതൽ വിദ്യാർഥികളുടെ മൊഴി രേഖപ്പെടുത്തുമെന്നും പൊലീസ് പറഞ്ഞു.