ആലുവ പീഡനക്കേസിലെ പ്രതി ക്രിസ്റ്റിൽ രാജിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു; ഒരു ഇതരസംസ്ഥാന തൊഴിലാളിയെ കൂടെ പ്രതി ചേർക്കും

  1. Home
  2. Kerala

ആലുവ പീഡനക്കേസിലെ പ്രതി ക്രിസ്റ്റിൽ രാജിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു; ഒരു ഇതരസംസ്ഥാന തൊഴിലാളിയെ കൂടെ പ്രതി ചേർക്കും

Aluva rape case


ആലുവയിൽ ഒമ്പത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി ക്രിസ്റ്റിൽ രാജിനെ ആറു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. എറണാകുളം പോക്‌സോ കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിച്ചത്. അതേസമയം പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ഒരു ഇതരസംസ്ഥാന തൊഴിലാളിയെക്കൂടി കേസിൽ പ്രതിയാക്കുമെന്നാണ് സൂചന. പ്രതിയുമായി ഇയാൾക്ക് നിരന്തര ബന്ധമുള്ളതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ക്രിസ്റ്റിൽ രാജ് മോഷ്ടിക്കുന്ന മൊബൈൽ ഫോണുകൾ വിൽക്കുക, മോഷണത്തിന് കൂട്ടുനിൽക്കുക എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തുക. കസ്റ്റഡിയിൽ വാങ്ങിയ ശേഷം മുഖ്യപ്രതിയായ ക്രിസ്റ്റിൽ രാജിനെയും ഇതരസംസ്ഥാന തൊഴിലാളിയെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. പീഡനം നടന്ന വീട്ടിൽനിന്ന് മോഷ്ടിച്ച മൊബൈൽ ഫോൺ ഇതുവരെ കണ്ടെത്തിയിട്ടില്ല. പീഡനത്തിനിരയായ കുട്ടിയുടെ വസ്ത്രങ്ങൾ എവിടെയാണ് ഉപേക്ഷിച്ചതെന്നും കണ്ടെത്തണം.