ആലുവ പീഡനക്കേസ്; ക്രിസ്റ്റലിന് വിവരം നൽകിയ ബീഹാർ സ്വദേശിയെ കൂടെ പ്രതി ചേര്‍ത്തു
ആലുവ പീഡനക്കേസില്‍ ബിഹാര്‍ സ്വദേശി മുഷ്താക്കിനെ കൂടി പ്രതി ചേര്‍ത്തു. കുട്ടിയുടെ അച്ഛന്‍ ജോലിക്കായി പുറത്തുപോയെന്ന വിവരം ക്രിസ്റ്റലിനെ അറിയിച്ചത് ഇയാളായിരുന്നു. മുഷ്താക്കിന്റെ അറസ്റ്റ് രേഖപ്പെടുത്തി. രാവിലെ രണ്ടു ഇതര സംസ്ഥാന തൊഴിലാളികളെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് മുഷ്താക്കിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
അതേസമയം പ്രതി ക്രിസ്റ്റിന്‍ രാജിനെ 14 ദിവസത്തേക്ക് ആലുവ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. തിങ്കളാഴ്ച എറണാകുളം പോക്‌സോ കോടതി പ്രതിയുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കും. പ്രതിക്കെതിരെ പീഡനവും തട്ടിക്കൊണ്ടുപോകലും പോക്‌സോ അടക്കമുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്.