രാധയുടെ ചെക്ക് തട്ടിപ്പ് ആരോപണം തള്ളി അംബിക; '97 കോടി രൂപ നൽകാനുണ്ട്'
സഹോദരി രാധ ഉന്നയിച്ച ചെക്ക് തട്ടിപ്പ് ആരോപണം തള്ളി നടി അംബിക. തന്റെ അറിവില്ലാതെ ചെന്നൈയിലെ എ.ആർ.എസ്. ഗാർഡൻ വിൽക്കാൻ രാധ ശ്രമിച്ചെന്നാണ് അംബികയുടെ ആരോപണം. രാധ സ്വർണം തട്ടിയെടുത്തെന്നും ചെന്നൈയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അംബിക ആരോപിച്ചു.
ചെക്ക് കേസിൽ രാധയ്ക്കെതിരെ നിയമനടപടിക്ക് ഒരുങ്ങുന്നതിനിടെയാണ് രാധ പരാതി ഉന്നയിച്ചതെന്നും അംബിക പറഞ്ഞു. രാധയുടെ ഭർത്താവ് രാജശേഖരനാണ് നീക്കങ്ങൾക്ക് പിന്നിലെന്നും കോടികൾ വിലമതിക്കുന്ന എ.ആർ.എസ്. ഗാർഡൻ സ്വന്തമാക്കാൻ ശ്രമം നടക്കുന്നതായും അംബിക ആരോപിച്ചു.
കുടുംബത്തിലെ പ്രശ്നങ്ങൾ വീട്ടിൽ തന്നെ പരിഹരിക്കാൻ ശ്രമിച്ചപ്പോഴാണ് രാധ ആരോപണങ്ങളുമായി രംഗത്തെത്തിയതെന്നും അംബിക പറഞ്ഞു. സ്റ്റുഡിയോയുടെ ഓഹരി, സ്വത്ത് എന്നിവ സംബന്ധിച്ച് ഇരുവർക്കുമിടയിൽ നിരവധി കേസുകളുണ്ടെന്നും അംബിക വ്യക്തമാക്കി.
97 കോടിയോളം രൂപ രാധ തനിക്ക് നൽകാനുണ്ടെന്നാണ് അംബികയുടെ മറ്റൊരു ആരോപണം. ചെക്ക് നൽകിയത് രാധ തന്നെയാണെന്നും പിന്നീട് ചെക്ക് ബാങ്കിൽ തടഞ്ഞതും രാധയാണെന്നും അംബിക പറഞ്ഞു.
