സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ജാഗ്രതാ നിർദേശം ശക്തമാക്കി

  1. Home
  2. Kerala

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ജാഗ്രതാ നിർദേശം ശക്തമാക്കി

minister veena george, amebic meningoencephalitis


സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരണം റിപ്പോർട്ട് ചെയ്തു. കോതമംഗലം നെല്ലിക്കുഴി സ്വദേശി ഏലിയാമ്മ ഔസേപ്പ് (73) ആണ് മരിച്ചത്. കഴിഞ്ഞ 15-നാണ് മരണം സംഭവിച്ചതെങ്കിലും, പിന്നീട് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

രോഗം എങ്ങനെ ബാധയുടെ ഉറവിടം പരിശോധിക്കുകയാണ് ആരോഗ്യവകുപ്പ്. തൊഴിലുറപ്പ് പദ്ധതിയുടെ ജോലിക്കായി പോകുന്നയാളായിരുന്നു ഏലിയാമ്മ, മലിനജല സമ്പർക്കത്തിലൂടെ രോഗം ബാധിച്ചിട്ടുണ്ടോയെന്ന് ഉൾപ്പെടെ പരിശോധിക്കുകയാണ്.സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം അമീബിക് മസ്തിഷ്‌കജ്വരം വീണ്ടും വിവിധ ജില്ലകളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം ശക്തമാക്കിയിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ അടുത്തിടെ രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ തുടരുകയാണ്.