കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം റിപ്പോർട്ട് ചെയ്തു

  1. Home
  2. Kerala

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം റിപ്പോർട്ട് ചെയ്തു

amoebic


കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിയായ 19കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. യുവാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ രോഗം സ്ഥിരീകരിച്ച ഒൻപത് വയസ്സുകാരനും ആശുപത്രിയിൽ ചികിത്സ തുടരുകയാണ്. 

ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ അമീബിക്ക് മസ്തിഷ്‌ക ജ്വരമാണ് കോഴിക്കോട് ജില്ലയിൽ സ്ഥിരീകരിക്കുന്നത്. ആലപ്പുഴയിൽ ജോലി ചെയ്യുന്ന യുവാവിന് കടുത്ത പനിയും തലവേദനയും അനുഭവപ്പെട്ടതോടെയാണ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയത്. തുടർന്ന് നട്ടെല്ലിൽ നിന്ന് സ്രവം കുത്തിയെടുത്ത് പരിശോധിക്കണമെന്ന് പറഞ്ഞതോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. പിസിആർ പരിശോധനയിലാണ് അമീബിക് മസ്തിഷ്‌ക ജ്വരമാണെന്ന് സ്ഥിരീകരിച്ചത്.യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. രോഗബാധയുടെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല.