അമൃത എക്‌സസ് രാമേശ്വരത്തേക്ക്; നാളെ മുതൽ സർവീസ് ആരംഭിക്കും

  1. Home
  2. Kerala

അമൃത എക്‌സസ് രാമേശ്വരത്തേക്ക്; നാളെ മുതൽ സർവീസ് ആരംഭിക്കും

image


കേരളത്തിൽ നിന്ന് രാമേശ്വരത്തേക്ക് നേരിട്ടുള്ള ട്രെയിൻ സർവീസിനായുള്ള നീണ്ടകാല കാത്തിരിപ്പ് അവസാനിക്കുന്നു.തിരുവനന്തപുരം-മധുര അമൃത എക്‌സ്പ്രസ്
(16343/44) രാമേശ്വരത്തേക്കു നീട്ടാൻ റെയിൽവേ ബോർഡ് അനുമതി നൽകി. നാളെ മുതൽ ട്രെയിൻ രാമേശ്വരം സർവീസ് ആരംഭിക്കും. രാത്രി 8.30ന് തിരുവനന്തപുരത്തു നിന്നു പുറപ്പെടുന്ന ട്രെയിൻ പിറ്റേ ദിവസം ഉച്ചയ്ക്കു 12.45ന് രാമേശ്വരത്ത് എത്തും. രാമേശ്വരത്തു നിന്നു ഉച്ചയ്ക്കു 1.30ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് പുലർച്ചെ 4.55ന് തിരുവനന്തപുരത്ത് എത്തും.

ഏറെക്കാലമായി കേരളത്തിൽ നിന്ന് രാമേശ്വരത്തേക്ക് നേരിട്ട് ട്രെയിൻ സർവീസില്ല. മീറ്റർ ഗേജ് കാലഘട്ടത്തിൽ പാലക്കാട് നിന്നു രാമേശ്വരം ട്രെയിനുകളുണ്ടായിരുന്നെങ്കിലും ഗേജ് മാറ്റത്തിന്റെ പേരിൽ അവ നിർത്തലാക്കിയിരുന്നു. 2108ൽ ഗേജ് മാറ്റം പൂർത്തിയായിട്ടും രാമേശ്വരം സർവീസുകൾ പുനഃരാരംഭിച്ചിരുന്നില്ല. അമൃത രാമേശ്വരത്തേക്കു നീട്ടണമെന്ന ഏറെ നാളായുള്ള ആവശ്യത്തിനാണ് ഇപ്പോൾ പരിഹാരമായത്. മധുരയ്ക്കും രാമേശ്വരത്തിനുമിടയിൽ മാനാമധുര, പരമക്കുടി, രാമനാഥപുരം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.