പെൻഷൻ മുടങ്ങിയതിൽ ‘ദയാവധത്തിന് തയ്യാർ’ എന്ന ബോർഡ് സ്ഥാപിച്ച് വൃദ്ധ ദമ്പതികൾ നടത്തിയ സമരം അവസാനിപ്പിച്ചു

  1. Home
  2. Kerala

പെൻഷൻ മുടങ്ങിയതിൽ ‘ദയാവധത്തിന് തയ്യാർ’ എന്ന ബോർഡ് സ്ഥാപിച്ച് വൃദ്ധ ദമ്പതികൾ നടത്തിയ സമരം അവസാനിപ്പിച്ചു

samaram


ക്ഷേമപെന്‍ഷന്‍ ലഭിക്കാത്തതില്‍ പ്രതിഷേധിച്ച അടിമാലിയിലെ വൃദ്ധദമ്പതിമാര്‍ സമരം അവസാനിപ്പിച്ചു. സിപിഐഎം നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. പെന്‍ഷന്‍ മുടങ്ങില്ലെന്ന് ദമ്പതിമാര്‍ക്ക് നേതൃത്വം ഉറപ്പു നല്‍കി.

പെന്‍ഷന്‍ മുടങ്ങാതെ ലഭിക്കുമെന്ന് ഉറപ്പു നല്‍കിയെന്ന് ശിവദാസന്‍ പറഞ്ഞു. ഒരു മാസത്തിനുള്ളില്‍ പെന്‍ഷന്‍ കിട്ടിയില്ലെങ്കില്‍ സമരം ശക്തമാക്കുമെന്നും ശിവദാസന്‍ പറഞ്ഞു. പെൻഷൻ ലഭിക്കാതെ വനതോടെ ദയവദത്തിന് തയ്യാറെന്ന് ബോർഡ്‌ വെച്ച സംഭവത്തിൽ സഹായവുമായി യൂത്ത് കോൺഗ്രസും ബിജെപിയും. രം​ഗത്ത് വന്നിരുന്നു മുടങ്ങിയ പെൻഷൻ കിട്ടുന്നത് വരെ യൂത്ത് കോൺഗ്രസ് 1600 രൂപ മാസം നൽകും.

അരിയും പച്ചക്കറിയും ബി ജെ പി എത്തിച്ച് നൽകി. എന്നാൽ ബോർഡ് മാറ്റണമെന്ന് സിപിഐഎം അടിമാലി ഏരിയാ സെക്രട്ടറിയും, ലോക്കൽ സെക്രട്ടറിയും ആവശ്യപ്പെട്ടതായി വൃദ്ധ ദമ്പതികൾ. സിപിഐഎം നേതാക്കൾ നേരിട്ട് എത്തി ആയിരം രൂപയും ഇരുവർക്കും ആയി കൈമാറി.

പെൻഷൻ മുടങ്ങിയതിൽ ‘ദയാവധത്തിന് തയ്യാർ’ എന്ന ബോർഡ് സ്ഥാപിച്ച് വൃദ്ധ ദമ്പതികളാണ് പ്രതിഷേധവുമായി രംഗത്തുവന്നത്. വികലാംഗയായ 63കാരി ഓമനയും ഭർത്താവ് 72 വയസ്സുള്ള ശിവദാസുമാണ് പെട്ടിക്കടയ്ക്ക് മുന്നിൽ ബോർഡ് സ്ഥാപിച്ചത്. പെൻഷൻ മുടങ്ങിയതോടെ ജീവിതം ദുരിതത്തിലാണെന്ന് വൃദ്ധ ദമ്പതികൾ പറയുന്നു.