ലോറിയും ബൈക്കും കൂട്ടിയിടിച്ച് എൻജിനിയറിംഗ് വിദ്യാർത്ഥി മരണപ്പെട്ടു

  1. Home
  2. Kerala

ലോറിയും ബൈക്കും കൂട്ടിയിടിച്ച് എൻജിനിയറിംഗ് വിദ്യാർത്ഥി മരണപ്പെട്ടു

accident


കൊച്ചി തൊടുപുഴ കോലാനി ബൈപ്പാസ് റോഡിൽ തടി ലോറിയും ബൈക്കും കൂട്ടിയിടിച്ച് എൻജിനിയറിംഗ് വിദ്യാർത്ഥി മരിച്ചു. കാഞ്ഞിരപ്പള്ളി സ്വദേശി അഭിഷേക് വിനോദ് (18) ആണ് മരിച്ചത്. സഹയാത്രികനും സഹപാഠിയുമായ കൊല്ലം കൊട്ടാരക്കര സ്വദേശി കിരൺ രാധാകൃഷ്ണനെ (19) ഗുരുത പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലർച്ചെ നാലുമണിയോടെയാണ് അപകടം ഉണ്ടായത്. തോട്ടുപുറം ഫ്യൂവൽസിന് സമീപത്താണ് അപകടം റിപ്പോർട്ട് ചെയ്തത്. കോലാനി ഭാഗത്ത് നിന്ന് തടി കയറ്റി വന്ന ലോറിയുമായാണ്, പാലാ ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്ക് കൂട്ടിയിടിച്ചത്.