മന്ത്രിമാർക്ക് ഔദ്യോഗിക വസതികൾ അനുവദിച്ച് ഉത്തരവിറങ്ങി

  1. Home
  2. Kerala

മന്ത്രിമാർക്ക് ഔദ്യോഗിക വസതികൾ അനുവദിച്ച് ഉത്തരവിറങ്ങി

image


സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങൾക്ക് ഔദ്യോഗിക വസതികൾ അനുവദിച്ച് സർക്കാർ ഉത്തരവിറങ്ങി. ഗവർണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്റ്റേറ്റ് പ്രോട്ടോക്കോൾ ഓഫീസർ ഹരികൃഷ്ണൻ എം.എസ്. ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.മുഖ്യമന്ത്രി വി.ഡി. സതീശന് നന്ദൻകോട്ടെ ക്ലിഫ് ഹൗസ് ഔദ്യോഗിക വസതിയായി അനുവദിച്ചു.മറ്റ് മന്ത്രിമാരായ രമേശ് ചെന്നിത്തല (പമ്പ), സണ്ണി ജോസഫ് (അശോക), കെ.എ. തുളസി (പ്രശാന്ത്), എൻ. ഷംസുദ്ദീൻ (നെസ്റ്റ്), കെ.എം. ഷാജി (പൗർണമി), മോൻസ് ജോസഫ് (പെരിയാർ), ഷിബു ബേബി ജോൺ (എസ്സെൻഡീൻ) എന്നിവർക്ക് ക്ലിഫ് ഹൗസ് കോമ്പൗണ്ടിലെ വിവിധ ബംഗ്ലാവുകളാണ് ലഭിച്ചിരിക്കുന്നത്. 

കെ.മുരളീധരൻ- സാനഡു, വഴുതക്കാട്, പി.കെ. കുഞ്ഞാലിക്കുട്ടി- ലിന്ദഹേഴ്സ്റ്റ്, ദേവസ്വം ബോർഡ് ജംഗ്ഷൻ, നന്ദൻകോട്, എ.പി. അനിൽകുമാർ- കാവേരി, പാളയം, പി.സി വിഷ്ണുനാഥ്- നിള, പാളയം, റോജി എം. ജോൺ- ഗ്രേസ്, പാളയം,ടി. സിദ്ദിഖ്- ഗംഗ, കന്റോൺമെന്റ് ഹൗസ് കോമ്പൗണ്ട്, പാളയം, എം. ലിജു അജന്ത, കേരള ലോക് ഭവന് എതിർവശം, ബിന്ദു കൃഷ്ണ- തൈക്കാട് ഹൗസ്, വഴുതക്കാട്, ഒ.ജെ. ജനീഷ്- മൻമോഹൻ ബംഗ്ലാവ്, വെള്ളയമ്പലം, വി.ഇ. അബ്ദുൾ ഗഫൂർ- കവടിയാർ ഹൗസ്, വെള്ളയമ്പലം,പി.കെ. ബഷീർ- ഉഷസ്, നന്ദൻകോട്, സി.പി. ജോൺ- റോസ് ഹൗസ്, വഴുതക്കാട് എന്നിങ്ങനെയാണ് വസതികൾ അനുഭവിച്ചിരിക്കുന്നത്

അതേസമയം, മന്ത്രി അനൂപ് ജേക്കബിന് തിരുവനന്തപുരം നഗരപരിധിക്കുള്ളിൽ പ്രതിമാസ വാടക അടിസ്ഥാനത്തിൽ അനുയോജ്യമായ ഒരു സ്വകാര്യ കെട്ടിടം ഔദ്യോഗിക വസതിയായി കണ്ടെത്താൻ ടൂറിസം ഡയറക്ടർക്ക് ഉത്തരവിൽ നിർദ്ദേശം നൽകിയിട്ടുണ്ട്. മന്ത്രിയുടെ ഓഫീസുമായി ആലോചിച്ചായിരിക്കും ഇതിൽ അന്തിമ തീരുമാനമെടുക്കുക.ഒദ്യോഗിക വസതികളിൽ നിലവിൽ ഒഴിഞ്ഞുകിടക്കുന്ന തസ്തികകളിൽ ആവശ്യത്തിന് ജീവനക്കാരെ വിന്യസിക്കാനും ബന്ധപ്പെട്ട വകുപ്പുകൾക്ക് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.