ഗവിയിൽ അങ്കണവാടി ജീവനക്കാരി കൊല്ലപ്പെട്ട നിലയിൽ; യുവാവ് കസ്റ്റഡിയിൽ
പത്തനംതിട്ട ഗവിയിൽ അങ്കണവാടി ജീവനക്കാരിയെ വനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന.മൂഴിയാർ സ്വദേശിയായ ആദിവാസി യുവാവ് കുമാറിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.ഗവിക്ക് സമീപമുള്ള കെഎഫ്ഡിസി കോളനിയിലായിരുന്നു യുവതി താമസിച്ചിരുന്നത്. ഇന്നലെ രാവിലെ ഏകദേശം 8.30ഓടെ വീട്ടിൽ നിന്ന് അഞ്ച് കിലോമീറ്റർ അകലെയുള്ള മീനാർ അങ്കണവാടിയിലേക്ക് പോകുന്നതിനിടെയാണ് സംഭവം നടന്നതെന്നാണ് പ്രാഥമിക നിഗമനം.അങ്കണവാടിയിൽ യുവതി എത്താത്തതിനെ തുടർന്ന് നാട്ടുകാരും വനപാലകരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം വനത്തിനുള്ളിൽ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ കുമാർ കെഎസ്ആർടിസി ബസിൽ കയറി വണ്ടിപ്പെരിയാർ ഭാഗത്തേക്ക് പോയതായി വനപാലകർക്ക് വിവരം ലഭിച്ചിരുന്നു. തുടർന്ന് ഇടുക്കി കുമളി വള്ളക്കടവ് ചെക്ക് പോസ്റ്റിന് സമീപത്തുവെച്ച് പിടികൂടുകയായിരുന്നു. വണ്ടിപ്പെരിയാര്‍ പൊലീസാണ് കസ്റ്റഡിയില്‍ എടുത്തത്.ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.
