പത്തനംതിട്ട കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ അനിൽ ആൻ്റണിയേട് ദേശീയ നേതൃത്വം; തൃശ്ശൂർ മോഡൽ' പത്തനംതിട്ടയിൽ പരീക്ഷിക്കാൻ നീക്കം

  1. Home
  2. Kerala

പത്തനംതിട്ട കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ അനിൽ ആൻ്റണിയേട് ദേശീയ നേതൃത്വം; തൃശ്ശൂർ മോഡൽ' പത്തനംതിട്ടയിൽ പരീക്ഷിക്കാൻ നീക്കം

anil antony


ലോക്സഭ തിരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ താമര വിരിയിക്കാൻ ബിജെപിക്ക് ആയില്ലെങ്കിലും പത്തനംതിട്ട കേന്ദ്രീകരിച്ച് പ്രവർത്തിക്കാനാണ് അനിൽ ആൻ്റണിയുടെ തീരുമാനം. പത്തനംതിട്ടയിൽ ഓഫീസ് തുറക്കാനും ബിജെപി ആലോചിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് ഫലം വന്നശേഷം യോ​ഗങ്ങളിൽ പങ്കെടുക്കാൻ ഡൽഹിയിലാണ് അനിൽ ആൻ്റണി.

പത്തനംതിട്ടയില്‍ മോശമല്ലാത്ത പ്രകടനം നടത്താൻ അനിൽ ആൻ്റണിക്ക് ആയെന്നാണ് ദേശീയ നേതൃത്വത്തിൻ്റെ വിലയിരുത്തൽ. അതുകൊണ്ട് തന്നെയാണ് പത്തനംതിട്ടയിൽ പ്രവർത്തനം തുടരാൻ അനിൽ ആൻ്റണിയോട് നേതൃത്വം ആവശ്യപ്പെട്ടത്. സുരേഷ് ​ഗോപി തൃശ്ശൂർ കേന്ദ്രീകരിച്ച് പ്രവർത്തിച്ചതിനാലാണ് തൃശ്ശൂരിൽ വിജയിക്കാനായതെന്നാണ് നേതൃത്വത്തിൻ്റെ കണക്കുകൂട്ടൽ‌.