പ്രാര്‍ത്ഥനകള്‍ വിഫലമായി; കുർബാനക്കിടെ ഹൃദയാഘാതം സംഭവിച്ച ആൻ മരിയ ജോയ് അന്തരിച്ചു

ഹൃദയാഘാതത്തെ തുടർന്ന് ആഴ്ചകളോളം ചികിത്സയിലായിരുന്ന 17കാരി ആൻ മരിയ ജോസ് അന്തരിച്ചു. കോട്ടയത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഹൃദ്രോഗിയായിരുന്ന ആൻമരിയക്ക് ജൂൺ ഒന്നാം തീയതി രാവിലെ പള്ളിയിലെ കുർബാനക്കിടെയാണ് ഹൃദയാഘാതം ഉണ്ടായത്.
ആദ്യം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്കും, തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കൊച്ചി അമൃത ആശുപത്രിയിലേക്കും കൊണ്ടുപോയി. അന്ന് ആംബുലൻസിന് വേഗത്തിൽ കൊച്ചിയിലെത്താൻ മന്ത്രി റോഷി അഗസ്റ്റിൻ ഇടപെട്ട് വഴിയൊരുക്കിയിരുന്നു. അന്ന് ഇടുക്കിയിൽ നിന്ന് എറണാകുളത്തേക്കുള്ള യാത്രയിൽ കേരളത്തിന്റെ പ്രാര്‍ത്ഥനകളും ആൻ മരിയയ്ക്ക് ഒപ്പമുണ്ടായിരുന്നു. പിന്നീട് കഴിഞ്ഞ മാസം കോട്ടയം കാരിത്താസിലേക്കും ആൻമരിയയെ മാറ്റി.
എന്നാൽ രണ്ട് മാസത്തിലേറെ നീണ്ട ചികിത്സക്കൊടുവിൽ ആൻ മരിയ നിത്യശാന്തതയിലേക്ക് യാത്രയായി. ഇടുക്കി ഇരട്ടയാര്‍ സ്വദേശിയായിരുന്നു. സംസ്കാരം നാളെ രണ്ടു മണിക്ക് ഇരട്ടയാർ സെൻറ് തോമസ് ദേവാലത്തിൽ നടക്കും.