തട്ടിക്കൊണ്ടുപോയതിന് അഞ്ചാം ദിവസം മലപ്പുറത്ത് നിന്നും അന്നൂസ് റോഷനെ കണ്ടെത്തി

  1. Home
  2. Kerala

തട്ടിക്കൊണ്ടുപോയതിന് അഞ്ചാം ദിവസം മലപ്പുറത്ത് നിന്നും അന്നൂസ് റോഷനെ കണ്ടെത്തി

annoose roshan


കൊടുവള്ളിയിൽ നിന്നും അഞ്ചു ദിവസം മുമ്പ് തട്ടിക്കൊണ്ടുപോയ അന്നൂസ് റോഷനെ മലപ്പുറം കൊണ്ടോട്ടിയിൽ നിന്നും കണ്ടെത്തി. അന്നൂസ് മലപ്പുറത്തുണ്ടെന്ന് പൊലീസിന് കിട്ടിയ സൂചനയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ കണ്ടെത്തിയതെന്നാണ് വിവരം.മെഡിക്കൽ ചെക്കപ്പിനു ശേഷം മകനെ കൊടുവള്ളിയിൽ എത്തിക്കുമെന്നാണ് ഡിവൈഎസ്പി അറിയിച്ചതെന്ന് അന്നൂസ് റോഷന്റെ പിതാവ് റഷീദ് പറഞ്ഞു

കഴിഞ്ഞ ശനിയാഴ്ചയാണ് കൊടുവള്ളി പരപ്പാറ അന്നൂസ് റോഷനെ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയത്. അന്നൂസിന്റെ സഹോദരൻ അജ്മൽ റോഷൻ വിദേശത്താണ്. ഇയാളുമായുള്ള സാമ്പത്തിക തർക്കത്തെ തുടർന്നാണ് അന്നൂസിനെ സംഘം തട്ടിക്കൊണ്ടുപോയതെന്നാണ് സൂചന.പ്രതികളെന്ന് സംശയിക്കുന്നവരുടെ ചിത്രങ്ങളും ഇവർ സഞ്ചരിച്ച വാഹനത്തിന്റെ നമ്പറും പൊലീസ് പുറത്തുവിട്ടിരുന്നു.