പുതുപ്പള്ളിയില്‍ ഇനി 48 മണിക്കൂര്‍ നിരോധനാജ്ഞ; ആളുകൾ ഒത്തുകൂടുന്നതിനും റാലികൾ നടത്തുന്നതിനും വിലക്ക്

പുതുപ്പള്ളി മണ്ഡലത്തില്‍ ഇന്ന് വൈകിട്ട് ആറ് മുതല്‍ സെപ്റ്റംബര്‍ അഞ്ചിന് വൈകിട്ട് ആറ് വരെയുള്ള 48 മണിക്കൂര്‍ നിരോധനാജ്ഞ. ആളുകള്‍ ഒത്തുകൂടുന്നതിനും, റാലികളും പ്രകടനങ്ങളും പൊതുസമ്മേളനങ്ങളും നടത്തുന്നതിനും വിലക്കേർപ്പെടുത്തി. പരസ്യപ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ പുതുപ്പള്ളിയിൽ പ്രധാന മുന്നണികളുടെയെല്ലാം പ്രവര്‍ത്തകര്‍ വലിയ ആവേശത്തിലാണ്.
ചൊവ്വാഴ്ച വോട്ടെടുപ്പ് നടക്കുന്ന പുതുപ്പള്ളിയില്‍ ഇന്ന് വൈകിട്ട് ആറ് മണിക്കാണ് പരസ്യപ്രചാരണം അവസാനിക്കുക. നിലവിൽ റോഡുകളില്‍ പ്രകടനം നടന്നുകൊണ്ടിരിക്കുകയാണ്. പാമ്പാടിയിൽ നടക്കുന്ന കൊട്ടിക്കലാശം വലിയ ശക്തി പ്രകടനമാക്കി മാറ്റാനുള്ള തയാറെടുപ്പിലാണ് യുഡിഎഫും എല്‍ഡിഎഫും എന്‍ഡിഎയും.