വീണ്ടും കാട്ടാന ആക്രമണം; കണ്ണൂരിൽ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്

കണ്ണൂർ കച്ചേരിക്കടവ് സ്വദേശിക്ക് കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതര പരിക്ക് . സുരിജയ്ക്കാണ് ആനയുടെ ചവിട്ടിൽ വാരിയെല്ലിന് പരിക്കേറ്റത്.വീട്ടുമുറ്റത്തെത്തിയാണ് കാട്ടാന വീട്ടമ്മയെ ആക്രമിച്ചത്. വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം. ഭർത്താവ് സത്യനും സംഭവ സമയത്ത് കൂടെയുണ്ടായിരുന്നു.