വീണ്ടും കാട്ടാനക്കൊല: ടാപ്പിങ് തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട് അലനല്ലൂർ പഞ്ചായത്തിലെ എടത്തനാട്ടുകരയിൽ കാട്ടാനയുടെ ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളി കൊല്ലപ്പെട്ടതായി സംശയം. ഉപ്പുകുളത്ത് വീട്ടിൽ ഉമർ വാൽപറമ്പൻ (65) ആണ് മരിച്ചത്.രാവിലെ ടാപ്പിങ്ങിനായി പറമ്പിലേക്ക് പോയ ഉമറിനെ ഉച്ചയോടെ സമീപവാസികൾ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ചോലമണ്ണ് വനംമേഖലയോട് ചേർന്നുള്ള പ്രദേശത്താണ് മൃതദേഹം കണ്ടെടുത്തത്.
ആനയുടെ ആക്രമണമാണ് മരണത്തിന് പിന്നിലെന്ന് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി നടപടിക്രമങ്ങൾ ആരംഭിച്ചു.