ലക്ഷ്മിപ്രിയയ്‌ക്കെതിരെ കോടതിയെ സമീപിച്ച് അൻസിബ ഹസൻ
ലക്ഷ്മിപ്രിയയ്‌ക്കെതിരെ കോടതിയെ സമീപിച്ച് അൻസിബ ഹസൻ. തൃപ്പൂണിത്തുറ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് പരാതി നൽകിയത്. തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിൽ ലക്ഷ്മിപ്രിയ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തന്നെ വിളിച്ചുവരുത്തി മൂന്നു മണിക്കൂറോളം ചോദ്യം ചെയ്യുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തു എന്ന പരാതിയിലാണ് അൻസിബയുടെ നീക്കം. നേരത്തെ ഈ പരാതിയിൽ കഴമ്പില്ലെന്ന് പൊലീസ് റിപ്പോർട്ട് നൽകിയിരുന്നു. തുടർന്നാണ് എപ്പോൾ നടി കോടതിയെ സമീപിച്ചിരിക്കുന്നത്
വാട്സ്ആപ്പ് മെസേജ് അയച്ചതുമായി ബന്ധപ്പെട്ട് ലക്ഷ്മിപ്രിയ നൽകിയ പരാതിയിൽ തന്നെ തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി മൂന്ന് മണിക്കൂറോളം മാനസികമായി പീഡിപ്പിച്ചുവെന്നാണ് അൻസിബ ആരോപിക്കുന്നത്.ഈ പരാതിയിൽ ലക്ഷ്മിപ്രിയയ്ക്കും തൃപ്പൂണിത്തുറ സ്റ്റേഷനിലെ വനിത എസ്‌ഐയ്ക്കും പുറമേ ലക്ഷ്മിപ്രിയയുടെ ഭർത്താവിനുമെതിരെ കേസെടുക്കണമെന്നാണ് അൻസിബയുടെ ആവശ്യം. എന്നാൽ പരാതിയിൽ തൃക്കാക്കര എസിപി അന്വേഷണം നടത്തുകയും ഇതിൽ കഴമ്പില്ലെന്ന് കാട്ടി കമ്മീഷ്ണർക്ക് റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു. പൊലീസ് കേസെടുക്കാൻ തയ്യാറായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് അൻസിബ മുമ്പ് തന്നെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കോടതി ഉടൻ തന്നെ പരാതി പരിഗണിക്കുമെന്നാണ് വിവരം.
