രാജ്യവിരുദ്ധ പരാമർശ കേസ്:അഖിൽ മാരാറിന് ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം;അന്വേഷണവുമായി സഹകരിക്കാൻ നിർദ്ദേശം

  1. Home
  2. Kerala

രാജ്യവിരുദ്ധ പരാമർശ കേസ്:അഖിൽ മാരാറിന് ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം;അന്വേഷണവുമായി സഹകരിക്കാൻ നിർദ്ദേശം

akhil marar


രാജ്യവിരുദ്ധ പരാമർശം നടത്തിയെന്ന ആരോപണത്തെ തുടർന്ന് സംവിധായകൻ അഖിൽ മാരാർക്കെതിരെ കൊട്ടാരക്കര പൊലീസ് എടുത്ത കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. അഖിൽ മാരാർ അന്വേഷണവുമായി സഹകരിക്കണമെന്ന വ്യവസ്ഥയിലാണ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്.

അഖിലിനെ മെയ് 28 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.അഖിൽ മാരാർ ദേശവിരുദ്ധ പ്രസ്താവന നടത്തിയെന്നാരോപിച്ച് ബിജെപി കൊട്ടാരക്കര മണ്ഡലം കമ്മിറ്റിയാണ് പരാതി നൽകിയത്. മൂന്നാം കക്ഷി ഇടപെടലിനെ തുടർന്ന് പാകിസ്താനെതിരായ പോരാട്ടത്തിൽ നിന്ന് ഇന്ത്യ പിന്നോട്ട് പോയെന്നായിരുന്നു അഖിൽ മാരാർ പറഞ്ഞത്.