സിദ്ധാർത്ഥിന്റെ പേരിൽ ആന്റി റാഗിങ് പദ്ധതി; യുഡിഎഫ് ബജറ്റിൽ പ്രഖ്യാപനം

  1. Home
  2. Kerala

സിദ്ധാർത്ഥിന്റെ പേരിൽ ആന്റി റാഗിങ് പദ്ധതി; യുഡിഎഫ് ബജറ്റിൽ പ്രഖ്യാപനം

v d satheesan budget


റാഗിങ് പൂർണ്ണമായും തടയുന്നതിനായി പുതിയ പദ്ധതി പ്രഖ്യാപിച്ച് യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ്. പൂക്കോട് വെറ്ററിനറി കോളേജിൽ റാഗിങ്ങിനിരയായി മരണപ്പെട്ട സിദ്ധാർത്ഥിന്റെ സ്മരണാർത്ഥമാണ് 'ആന്റി റാഗിങ് പദ്ധതി' നടപ്പിലാക്കുന്നതെന്ന് ബജറ്റ് അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. എസ്എഫ്ഐ നേതാക്കളുടെ റാഗിങ്ങിനെ തുടർന്നായിരുന്നു സിദ്ധാർത്ഥ് ജീവനൊടുക്കിയത്.

ഒട്ടേറെ ജനപ്രിയ പ്രഖ്യാപനങ്ങളടങ്ങിയ ബജറ്റ് അവതരണം രാവിലെ 9 മണിയോടെയാണ് ആരംഭിച്ചത്. ക്യാമ്പസുകളിലെ റാഗിങ് ഇല്ലാതാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് സിദ്ധാർത്ഥിന്റെ പേരിലുള്ള പുതിയ പദ്ധതി.