ആരോ എവിടെയോ ഇരുന്ന് ഗണപതി കെട്ടുകഥയാണ്, മിത്താണ് എന്ന് പറഞ്ഞാൽ സഹിക്കുമോ?: അനുശ്രീ

  1. Home
  2. Kerala

ആരോ എവിടെയോ ഇരുന്ന് ഗണപതി കെട്ടുകഥയാണ്, മിത്താണ് എന്ന് പറഞ്ഞാൽ സഹിക്കുമോ?: അനുശ്രീ

ANUSREE


ആരോ എവിടെയോ ഇരുന്ന് ഗണപതി കെട്ടുകഥയാണെന്നും മിത്താണെന്നും പറഞ്ഞാൽ സഹിക്കുമോയെന്ന് നടി അനുശ്രീ. പാലക്കാട് ഒറ്റപ്പാലത്ത് ഗണേശോത്സവത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു നടി. സ്പീക്കർ എ.എൻ.ഷംസീറിന്റെ 'മിത്ത്' പരാമർശവുമായി ബന്ധപ്പെട്ട വിവാദത്തിനിടെയാണ് നടിയുടെ പ്രതികരണം.

'ആരോ എവിടെയോ ഇരുന്ന് പറയുന്നു ഗണപതി ഒക്കെ കെട്ടുകഥയാണ്, ഗണപതി ഒക്കെ മിത്താണ്. നമ്മൾ സഹിക്കുമോ?. സഹിക്കില്ല. അണ്ണാറക്കണ്ണനും തന്നാലായത് എന്നു പറഞ്ഞതുപോലെ എന്റെ പ്രതിഷേധം, പ്രതികരണം അറിയിക്കാനുള്ള ഒരു സദസ്സായി, ഗണപതി എനിക്ക് അനുഗ്രഹിച്ചുതന്ന സദസ്സായി ഈ സദസ്സിനെ കാണുന്നു. ക്ഷണം ചോദിച്ചാണ് ഇങ്ങോട്ടു വന്നത്. ആദ്യമായിട്ടാണ് അങ്ങോട്ട് ക്ഷണം ചോദിച്ച് ഒരു പരിപാടിയിൽ പങ്കെടുക്കുന്നത്' നടി കൂട്ടിച്ചേർത്തു.